മാക്കൂട്ടം ചുരത്തിൽ കാർ നിയന്ത്രണം വീട്ട് 100 മീറ്റർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 June 2022

മാക്കൂട്ടം ചുരത്തിൽ കാർ നിയന്ത്രണം വീട്ട് 100 മീറ്റർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്


 ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ മേമനക്കൊല്ലിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ 100 മീറ്റർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ചെറിയ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
കാർ റോഡിൽ നിന്നും പത്ത് മീറ്ററോളം മാറി ചെറിയ മരങ്ങൾക്കിടയിലൂടെ തലകീഴായി മറിയുകയായിരുന്നു. കാറിന്റെ ചില ഭാഗങ്ങളും വേർപെട്ടുപോയി. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഉയർത്തുന്നതിനായി ഖലാസി സംഘം എത്തിയെങ്കിലും കൊല്ലിയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ചെളിയും മറ്റും കാരണം അപകടഭീഷണിയെ തുടർന്ന് പിൻമാറി. വീരാജ്‌പേട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog