കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 June 2022

കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1 കോടി 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടു വിമാനങ്ങളിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 849 ഗ്രാം സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1867 ഗ്രാം സ്വര്‍ണവും പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog