കെ എസ് എഫ് ഡി സി മൾട്ടിപ്ലക്‌സ്‌ തിയേറ്റർ നിർമാണ പ്രവൃത്തിക്ക്‌ തുടക്കം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 19 May 2022

കെ എസ് എഫ് ഡി സി മൾട്ടിപ്ലക്‌സ്‌ തിയേറ്റർ നിർമാണ പ്രവൃത്തിക്ക്‌ തുടക്കം

ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പായം പഞ്ചായത്തിൽ ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാന പാതയോരത്ത് കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ്‌ തിയേറ്റർ സമുച്ചയ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ നിർമ്മാണപ്രവർത്തി ഉദ്‌ഘാടനം ചെയ്‌തു. സണ്ണിജോസഫ്‌ എം എൽ എ അധ്യക്ഷനായി. പായം പഞ്ചായത്ത്‌ ഇതിനകം നിർമ്മാണം പൂർത്തികരിച്ച ബഹുനില ഷോപ്പിങ് മാളിലൊരു ഭാഗം ഉപയോഗിച്ചാണ്‌ കിഫ്‌ബി പദ്ധതിയിൽ ആറ്‌ കോടി രൂപ മുടക്കി കല്ലുമുട്ടിയിൽ ഇരട്ട തീയറ്റർ നിർമ്മിക്കുന്നത്‌. ആറ്‌ മാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ തിയേറ്റർ പണിയാനുള്ള പഞ്ചായത്ത്‌ കെട്ടിടത്തിന്റെ രേഖകൾ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിന്‌ പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി കൈമാറി. ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി എൻ. മായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗാനരചയിതാവും കെഎസ്എഫ് ഡിസി ബോർഡ് മെമ്പറുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എം വിനോദ്കുമാർ, മുൻ പ്രസിഡന്റ്‌ എൻ. അശോകൻ എന്നിവർ സംസാരിച്ചു.
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog