രാസലഹരി ഉപയോഗം യുവ തലമുറയെ തകർക്കും. ഡോ: സുൽഫിക്കർ അലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രാസലഹരി ഉപയോഗം യുവ തലമുറയെ തകർക്കും. 
                   

        ഡോ: സുൽഫിക്കർ അലി

 കണ്ണൂർ: അനുദിനം വ്യാപകമാകുന്ന രാസലഹരി ഉപയോഗം പുതുതലമുറയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുമെന്ന് കെ എൻ. എം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ലഹരിയുടെ മാരകമായ വിപത്തിനെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുക മാത്രമാണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും വിവിധ സാമൂഹിക കൂട്ടായ്മകളിലൂടെ യുവാക്കളുടെ കർമശേഷി രാഷ്ട്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ജി.എം.വളപട്ടണം, പഴയങ്ങാടി, കണ്ണൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിത്തിൽ ചാലാട് സലഫി സെൻ്ററിൽ സംഘടിപ്പിച്ച ചതുർദിന വിദ്യാർത്ഥി സഹവാസ ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
          എം.ജി.എം. പഴയങ്ങാടി മണ്ഡലം പ്രസിഡണ്ട് നസീമ ബഷീർ അധ്യക്ഷത വഹിച്ചു. 
കെ.എൻ.എം.കണ്ണൂർ മണ്ഡലം സെക്രട്ടറി 
കെ. നിസാമുദ്ധീൻ, എം.ജി.എം. ജില്ലാ സെക്രട്ടറി ഷഹനാസ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എം.ജി.എം.സംസ്ഥാന ജനറൽ സെക്രട്ടറി സമ്മാനങ്ങൾ വിതരണം ചെയ്തു. സൽമത്ത് ടി.പി. സ്വാഗതവും, ഹഫ്സത്ത് കെ.പി.നന്ദിയും പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha