പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 24 May 2022

പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം

പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം

കാസർഗോഡ്: വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരമാണ് കണ്ടെത്തിയത്.

കള്ളക്കട്ടയിലെ പൂട്ടികിടക്കുന്ന വീട്ടിൽ അസമയത്ത് അപരിചതരായ ആൾക്കാരെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാനഗർ പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിനകത്ത് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ഉത്പന്നങ്ങൾക്ക് പുറമെ പുകയിലയും വീട്ടിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. വീട് വാടകയ്‌ക്ക് എടുത്ത ബദറുദ്ദീനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണിയ്‌ക്കൊപ്പം ജില്ലയിലെ പല ഭാഗങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരവും സജീവമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog