പട്ടാനൂർ കെ.പി.സിവിദ്യാലയസമഗ്രാസൂത്രണ പദ്ധതി ഉദ്ഘാടനവും യാത്രയയപ്പും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പട്ടാനൂർ കെ.പി.സി വിദ്യാലയസമഗ്രാസൂത്രണ പദ്ധതി ഉദ്ഘാടനവും യാത്രയയപ്പും


മട്ടന്നൂർ മണ്ഡലത്തിൽ KK ശൈലജ ടീച്ചർ MLA നടപ്പാക്കുന്ന വിദ്യാലയ സമഗ്രാസൂത്രണം സ്കൂൾതല പരിപാടികളുടെ ഉദ്ഘാടനം പട്ടാനൂർ കെ.പി.സി.എച്ച്.എസിൽ ശൈലജ ടീച്ചർ നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി യും എസ്.സി.ഇ.ആർ.ടി ഡയരകടറുമായ ഡോ.ആർ.കെ.ജയപ്രകാശനെ അനുമോദിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിക്കുണ ഹൊഡ്മാസ്റ്റർ കെസി ഗിരീഷ്, അധ്യാപകരായ കെ.വി.പ്രകാശൻ, ഇ.കെ' കനകരാജ്, എ.സി.ലത, പി.കെഗിരിജ, എ.കെ സതീശൻ എന്നിവർക്കുള്ള യാത്രയയപ്പും നലകി. വിവിധ മേഖലകളിൽ മികവ് നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാളിപഞ്ചായത്ത് പ്രസിഡൻറ് പി.കെ ഷൈമ അധ്യക്ഷയായി. പ്രിൻസിപ്പാൾ എ.സി മനോജ് സ്വാഗതം' പറഞ്ഞു. വാർഡ്മെമ്പർ പി.സിന്ധു, മാനേജർ എ.കെ മനോഹരൻ, പി.ടി.എ പ്രസിഡൻറ് സി.കെ ചന്ദ്രമതി എന്നിവർ സംസാരിച്ചു. ആർ.കെ സദാനന്ദൻ നന്ദി പറഞ്ഞു. തുടർന്ന് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ'ചങ്ങാതി കൂട്ട'ത്തിന്റെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha