ശ്രീകണ്ഠപുരം: പഴയങ്ങാടി സ്വദേശിയായ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കാറ്റാടത്ത് ആമിനയുടെയും പരേതനായ അബ്ദുള്ളയുടെയും മകൻ മൊയ്തീൻ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലിയുമായി ബന്ധപ്പെട്ട് ബൈക്കിൽ പോകവെ കാറിടിക്കുകയായിരുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. രണ്ട് മാസം മുന്നെയാണ് വിദേശത്തേക്ക് പോയത്. ഇരിക്കൂർ നിടുവള്ളൂരിലെയാണ് ഭാര്യ. മക്കൾ: ജുബൈരിയ. മരുമക്കൾ: ഷിയാസ്, ഷിബില, ഷംല, ഷംറാസ്. സഹോദരങ്ങൾ: നഫീസ, ആയിഷ, മുഹമ്മദ്, നസീമ, റാളിയ, ശിഹാബ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു