അര നൂറ്റാണ്ടിന്റെ ഓർമ്മകൾപങ്ക് വെച്ച് ഒരപൂർവ്വ സംഗമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അരനൂറ്റാണ്ടിന്റെ ഓർമ്മകൾ
പങ്ക് വെച്ച് കൊണ്ട് ഒരപൂർവ്വ സംഗമം

കടവത്തൂർ:- അരനൂറ്റാണ്ട് മുമ്പ് ഒരേ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ അതേ കലാലയത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഒത്ത് കൂടിയത് വേറിട്ടൊരു അനുഭവമായി.പാനൂർ ഉപജില്ലയി
ലെ കടവത്തൂർ വെസ്റ്റ് യു.പി.
സ്കൂളിലാണ് ഈ അപൂർവ്വ സംഗമം നടന്നത്.മക്കളും പേര
മക്കളുമുള്ള 55 വയസ് പിന്നിട്ട
അമ്പതോളം പേരാണ് വീണ്ടും
ഒത്ത് ചേർന്നത്.1927 ൽ സ്ഥാപിതമായ 
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നത്.1972 ൽ ഒന്നാം ക്ലാസ്സിൽ 
 പ്രവേശനം നേടിയവരാണ്
മിക്കവരും.സർവ്വീസിൽ നിന്ന് വിരമിച്ചവരും വിരമിക്കാനായവരും കൂട്ടത്തിലുണ്ട്.
      ഓല മേഞ്ഞ ഷെഡിൽ പഠിച്ചവർ
കോൺക്രീറ്റ് സൗധത്തിന്റെ
ചുവടെ ഇരുന്ന് ഗൃഹാതുര സ്മരണകൾ അയവിറക്കി.പരിചയം പുതുക്കിയും,
 സ്‌നേഹ ബന്ധം ഊട്ടിയുറപ്പിച്ചും അരനൂറ്റാണ്ടി
ന്റെ കഥകൾ ഓരോരുത്തരും പങ്ക് വെച്ചു.
    പ്രദേശത്തിന്റെ സ്വന്തം ഹോമിയോ ഡോക്ടർ അബൂബക്കർ കടവത്തൂർ,കോളേജ് അധ്യാപകരായ എൻ.കെ.അഹ്മദ് മദനി,
കെ.കെ.മറിയം അൻവാരിയ്യ,പി.കെ.എം
ഹയർ സെക്കണ്ടറി സ്കൂൾ സീ
നിയർ അസിസ്റ്റൻറ് സി.എച്ച്.
ഇസ്മായിൽ ഫാറൂഖി,വെസ്റ്റ് 
യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ടി. മുഹമ്മദ് rഅശ്റഫ് മാസ്റ്റർ,പ്രവാസികൾ,നാട്ടിലെയും
മറുനാട്ടിലെയും ബിസിനസു
കാർ,വീട്ടമ്മമാർ പരിപാടിയിൽ തുടങ്ങിയവർ 
പങ്കെടുത്തു.അകാലത്തിൽ വേർപിരിഞ്ഞ
സഹപാഠികളേയും മൺ മറഞ്ഞ്
പോയ അധ്യാപകരേയും അനു
സ്മരിച്ച് കൊണ്ടാണ് പരിപാടിക്ക് തുടക്കം
കുറിച്ചത്. ചെയർമാൻ ഡോ: 
അബൂബക്കറിന്റെ അധ്യക്ഷത
യിൽ എൻ.കെ. അഹ്മദ് മദനി
ഉദ്ഘാടനം ചെയ്തു. എ.കെ.മു
സ്തഫ ഫണ്ട് കൈമാറി. സലാം
പുനത്തുമ്മൽ,മുഹമ്മദ് പി.വി,
മുഹമ്മദ് തൊടുവയിൽ,അബൂ
ബക്കർ എ.,ഇസ്മായിൽ എം.കെ,
മൈമൂന എൻ.കെ.,റാഫി പി.
മുഹമ്മദ് എൻ. തുടങ്ങിയവർ അനുഭവങ്ങൾ പങ്കിട്ടു.ടി.മുഹമ്മദ് അശ്രഫ് മാസ്റ്റർ സമാപന
പ്രസംഗം നടത്തി.സി.എച്ച്. ഇസ്മായിൽ ഫാറൂഖി സ്വാഗതവും, കെ.കെ. മറിയം നന്ദി
യും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha