ഡിജിറ്റൽ മാർകുറ്റിങിന്റെ അനന്തസാധ്യതകളുളായി അഞ്ചു യുവാക്കൾ'ഓപൺ ട്യൂട്ടർ ഡിജിരുത അക്കാദമി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 11 May 2022

ഡിജിറ്റൽ മാർകുറ്റിങിന്റെ അനന്തസാധ്യതകളുളായി അഞ്ചു യുവാക്കൾ'ഓപൺ ട്യൂട്ടർ ഡിജിരുത അക്കാദമി.

ഡിജിറ്റൽ മാർകുറ്റിങിന്റെ അനന്ത
സാധ്യതകളുളായി അഞ്ചു യുവാക്കൾ
'ഓപൺ ട്യൂട്ടർ ഡിജിരുത അക്കാദമി”
കണ്ണൂർ: ഡിജിറ്റൽ മാർക്കറ്റിങിന്റെ അനന്ത സാധ്യതകളുമായി “ഓപൺട്യൂട്ടർ ഡിജിറ്റൽ അക്കാദമി” എന്ന പേരിൽ ഇൻസ്റിറ്റ്യൂട്ട്‌ ആശയുമായി കണ്ണൂരിലെ യുവ സംരംഭകർ. കണ്ണൂർ കക്കാട്‌ സ്വദേശികളായ കെ.എൻ റംഷിദ്‌, കെ.ടി ഫർസി, ഫയിം ഖാലിദ്‌, വളപട്ടണം സ്വദേശി ഇ.പി മർഷിദ്‌, ചക്കരക്കൽ സ്വദേശി കെ.കെ ഷാനിദ്‌ എന്നിവരുടെ ഏറെക്കാലത്തെ ശ്രമഫലമായിട്ടാണ്‌ സ്ഥാപനം ആരംഭിച്ചത്‌. കണ്ണൂരിൽ ഇതുവരെയായി ഏജൻസി ബേസ്ഡ്‌ ഡിജിറ്റൽ അക്കാദമി ആരംഭിച്ചിട്ടില്ലെന്നു കണ്ടാണ്‌ ഐ.ടി രംഗത്തും എൻജിനീയറിങ്‌ രംഗത്തു നിന്നുമായുള്ള ഇവർ സ്റ്റാർട്‌അപ്‌ ആശയ വുമായി മുന്നോട്ടു വന്നത്‌. ഏജൻസി എക്സ്പേർട്ടു കളിൽ നിന്നും ഡിജിറ്റൽ മാർക്കറ്റിങ്‌ പഠിക്കാനും അന്താരാഷ്ട നിലവാര ത്തോടെയുള്ള സർട്ടിഫിക്കേഷനുകളും നൂറു ശതമാനം ജോലി സാധ്യതയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കണ്ണൂർ താവക്കരയിലെ സെൻട്രൽ പോയിന്റ്‌ ബിൽഡിങിൽ അക്കാദമി ആരംഭിക്കുകയായിരുന്നു. ഗ്ലോബൽ മലയാളി മീഡിയ ജേർണലിസം കോഴ്സിൽ തെരഞ്ഞെടു ക്കപ്പെട്ട കെ.എം റംഷിദിന്റെ നേതൃത്വത്തിലാണ്‌ ഫാക്കൽറ്റികൾ ക്ലാസുകൾ കൈകാര്യം ചെയ്യുക. 2018 മുതൽ ഓൺലൈൻ രംഗത്ത്‌ ഓപൺട്യൂട്ടർ ഡിജിറ്റൽ അക്കാദമി പ്രവർത്തിച്ചു വരുന്നുണ്ട്‌. കേരളത്തിലുടനീളം ബിസിനസ്‌ കോർപറേറ്റ്‌ ട്രെയിനിങ് വർക്‌ഷോപ്പുകൾ ഇതിനോടകം നടത്തിയിട്ടുമുണ്ട്‌. ജില്ലയിലെ ബിസിനസ്‌ സ്ഥാപനങ്ങൾക്ക്‌ ഡിജിറ്റൽ മാർക്കറ്റിങിലൂടെ അവരുടെ ഓൺലൈൻ സാന്നിധ്യം ഉറപ്പാക്കാനും പ്രൊഡക്ടുകളും സേവനങ്ങളും കൂടുതൽ പേരിലേക്ക്‌ എത്തിക്കാനും ഈ കോഴ്‌സിലൂടെ വിദ്യാർഥികൾക്ക്‌ സാധിക്കും. നാലുമാസമാണ്‌ കോഴ്‌സിന്റെ കാലയളവ്‌. ഇതിൽ ഒരു മാസം ഇന്റേൺഷിപും ഉൾപ്പെടുന്നുണ്ട്‌. ഇന്ന് രാവിലെ 9.30ന്‌ അഷ്റഫ്‌ ദാരിമി അക്കാദമിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: 8606244422

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog