ഇരിക്കൂറിൽ മിനിലോറി അപകടം, വൈദ്യുതി തൂൺ തകർന്നു മരത്തിനു തീ പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വൈദ്യുതി തൂണുകൾ തകർത്ത് ഇരിക്കൂറിൽ ലോറിയുടെ ചീറിപ്പാച്ചിൽ


ഇരിക്കൂർ : തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ ഗാന്ധി റോഡിന് സമീപം വൈദ്യുതി തൂണുകൾ ലോറി ഇടിച്ച് തകർത്തു. ഇരിട്ടിയിൽ നിന്ന് കാസർകോടേക്ക് കോഴികളേയും കയറ്റി പോകുകയായിരുന്ന ലോറി നിയന്ത്രണം രാവിലെ 6 മണിയോടെ കെ.എസ്ഇ.ബി.യു.ടെ എച്ച്ടി ലൈൻ കടന്നു പോകുന്ന വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ 2 തൂണുകളും പൊട്ടി റോഡിലേക്ക് വീണു. ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. ലോറിയുടെ മുൻ ഭാഗത്തു കേടുപാടുകൾ സംഭവിച്ചു. ബംപർ പൊട്ടി നിലത്ത് വീണു. ആളപായമില്ല. സമീപത്തെ മരത്തിനും തീപിടിച്ചു. രാവിലെ പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പോകുന്നവരും പത്ര വിതരണക്കാരും സമയോചിതമായി ഇടപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha