ഇരിക്കൂറിൽ തെളിനീർ ഒഴുകും നവ കേരളം പദ്ധതിക്ക്‌ തുടക്കമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 6 May 2022

ഇരിക്കൂറിൽ തെളിനീർ ഒഴുകും നവ കേരളം പദ്ധതിക്ക്‌ തുടക്കമായി

ഇരിക്കൂറിൽ തെളിനീർ ഒഴുകും നവ കേരളം പദ്ധതിക്ക്‌ തുടക്കമായി

ഇരിക്കൂർ : തെളിനീർ ഒഴുകും നവ കേരളം പദ്ധതിയുടെ ഇരിക്കൂർപഞ്ചായത്ത്‌ തല ഉദ്ഘാടനം ഇരിക്കൂർ എം.എൽ.എ അഡ്വ സജീവ് ജോസഫ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശ്രീധരൻ മുഖ്യാഥിതിയായി.


വാർഡ് തല ജല സമിതി, ജല നടത്തം,ജല സഭ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അറിയിച്ചു.

ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ വി.സഹദേവൻ, കില ആർ.പി എം.പി ഗംഗാധരൻ മാസ്റ്റർ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി പ്രസന്ന,സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.പി ഫാത്തിമ,കെ.ടി നസീർ, എൻ.കെ.കെ മുഫീദ,അംഗങ്ങളായ എൻ.കെ സുലൈഖ ടീച്ചർ, ബി.പിനലീഫ,കെ.കവിത,എം.വി മിഥുൻ, സിഡിഎസ് ചെയർപേഴ്സൺ ടി.പി ജുനൈദ, പ്രസ്സ് ഫോറം പ്രസിഡന്റ് യു.പി അബ്ദുറഹ്മാൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.യു ഇബ്രാഹിം സ്വാഗതവും വി.ഇ.ഒ കെ.വി ജലാലുദ്ധീൻ നന്ദിയും പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog