ആധാർ ഫോട്ടോകോപ്പി നൽകരുത്,ആവശ്യമെങ്കിൽ മാസ്ക് ചെയ്ത ആധാർ, കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 29 May 2022

ആധാർ ഫോട്ടോകോപ്പി നൽകരുത്,ആവശ്യമെങ്കിൽ മാസ്ക് ചെയ്ത ആധാർ, കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്ന്യൂഡൽഹി:ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ നിന്നും മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ആർക്കും നൽകരുതെന്ന കർശന നിർദേശമാണ് സർക്കാർ നൽകുന്നത്. UIDAIൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.

സ്വകാര്യസ്ഥാപനങ്ങൾ ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇലക്ട്രോണിക്സ് ആൻ‍ഡ് ഐടി മന്ത്രാലയമാണ് നിർദേശം പുറത്തിറക്കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog