കണ്ണൂർ ടുഡേ ഓൺലൈൻ വാർത്ത റിപ്പോർട്ടറും സുഹൃത്തും കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 27 May 2022

കണ്ണൂർ ടുഡേ ഓൺലൈൻ വാർത്ത റിപ്പോർട്ടറും സുഹൃത്തും കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു

കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശികൾ
കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചക്കരക്കൽ തലമുണ്ട വലിയവളപ്പിൽ രാജൻ്റെ മകൻ നിജീഷ്  (36), ഏച്ചൂർ ബേങ്ക് റോഡിൽ പാറക്കണ്ടി ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. പുലർച്ചെ 12.30 നാണ് അപകടം. മലപ്പുറത്തേക്ക്കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്തു നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു. കൊയിലാണ്ടിയിൽ നിന്നു ഫയർഫോഴ്സും പോലീസും ചേർന്ന് നാട്ടുകാരുടെ സഹായത്താലാണ് അപകടത്തില് പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷമാണ് രണ്ടു പേരും മരിച്ചത്. പരിക്ക് പറ്റിയ ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ മുണ്ടക്കൽ തറക്കണ്ടത്തിൽ അലവിഹാജിയുടെ മകൻ സിദ്ദിഖിനെ (52) കോഴിക്കോട് മെഡിക്കൽ കോളേജിലും കാർ യാത്രക്കാരനായ തലമുണ്ട നൈവിക നിവാസിൽ രാഘവന്റെ മകൻ സജിത്തിനെ (34) പരിക്കുകളോടെ കണ്ണൂർ എ കെ ജി  ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി വരുന്നു.'മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog