ഖത്തറിൽ വാഹനാപകടം;മൂന്നു മലയാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 4 May 2022

ഖത്തറിൽ വാഹനാപകടം;മൂന്നു മലയാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഖത്തറിൽ വാഹനാപകടം;മൂന്നു മലയാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ


ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റ മൂന്ന് പേരെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപെട്ടത്.

തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. തൃശൂര്‍ അകയിത്തൂര്‍ അമ്പലത്തുവീട്ടില്‍ റസാറ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ് മരിച്ചത്.

സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരുക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു.

ഇവര്‍ സഞ്ചരിച്ച വാഹനം മരുഭൂമിയിലെ കല്ലില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog