കൊട്ടിയൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന.


കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിലും, മന്ദഞ്ചേരി, പമ്പരപ്പാൻ, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നീ ടൗണുകളിലെ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തിയാലോ വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കിയാലോ നിയമനടപടി നേരിടേണ്ടിവരുമെന്നും സ്ഥാപനം അടച്ചു പൂട്ടുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി വി രാജേഷ്, റ്റി എ ജെയ്സൺ, എ ഹാഷിം, ഷൈനേഷ് പി, ഷാഹിന റ്റി എ എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha