മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 24 May 2022

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി


മട്ടന്നൂർ : മട്ടന്നൂർ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞാചാര്യൻ കാവനാട് രാമൻ നമ്പൂതിരിയെയും സഹ ആചാര്യൻമാരെയും പൂർണകുംഭത്തോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ക്ഷേത്രപരിപാലന സമിതിയുടെ നേതൃത്വത്തിൽ ആചാര്യവരണം നടത്തി.

ഡോ. ജി. കുമാരൻ നായർ, വി.എൻ. സത്യേന്ദ്രനാഥ്, എന്നിവർ നേതൃത്വം നൽകി. ദിവസവും രാവിലെ ആറുമുതൽ വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം, പ്രഭാഷണം എന്നിവയും വിവിധ ദിവസങ്ങളിൽ ഭാഗവതത്തിലെ പ്രധാന വിഷയങ്ങളുടെ പാരായണവും ഉണ്ടായിരിക്കും. 29-ന് സമാപിക്കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog