പാനൂർ കൂരാറ ഉണ്ടമുക്കിൽ തോട്ടിന് സമീപം കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാരെ കാണാനില്ല
കൂരാറ ഉണ്ടമുക്കിൽ മുതുവനായി ക്ഷേത്രത്തിന് സമീപത്തെ കമാനം തോട്ടിന് സമീപം കാർ തലകീഴായി മറിഞ്ഞു. KL 58 T 7943 ആൾട്ടോ കാറാണ് മറിഞ്ഞത്. അപകടത്തിൽ പെട്ട യാത്രക്കാരെ കാണാനില്ല.
നാട്ടുകാർ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും യാത്രക്കാരെ ആരും കണ്ടില്ല. കാറിൻ്റെ മുൻവശം തകർന്ന നിലയിലാണ്. സംഭവമറിഞ്ഞ് നിരവധി യാത്രക്കാരും നാട്ടുകാരും സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പാനൂർ പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു