പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓംബുഡ്സ്മാൻ്റെ സിറ്റിംഗ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 5 May 2022

പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓംബുഡ്സ്മാൻ്റെ സിറ്റിംഗ്

പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓംബുഡ്സ്മാൻ്റെ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ലാ ഓംബുഡ്സ്മാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിംഗ് നടത്തി. തൊഴിലാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ച ഓംബുഡ്സ്മാൻ പരിഹാരമാർഗങ്ങളും നിർദേശിച്ചു.

ഓംബുഡ്സ്മാൻ വി.പി സുകുമാരൻ ആണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ സ്വീകരിച്ചത്. 11 മണി മുതൽ 1 മണി വരെ ബ്ലോക്ക് ഓഫീസിൽ ക്യാമ്പ് ചെയ്താണ് പരാതികൾ സ്വീകരിച്ചത്. പദ്ധതി നിർവഹണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ യോഗവും വിളിച്ചു ചേർത്ത് നിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശ് കണ്ടോത്ത്, കെ.പി ശശിധരൻ, ബി.ഡി.ഒ ടി.വി സുഭാഷ് , ജോയിൻറ് ബി ഡി ഒ കെ.സീമ, ജി.ഇ.ഒ അനു അജയൻ, അക്കൗണ്ടൻ്റ് കെ.കെ ബിനീഷ് എന്നിവർ സംബന്ധിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog