ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കൗണ്‍സില്‍ യോഗം നടന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 May 2022

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കൗണ്‍സില്‍ യോഗം നടന്നു

ഇരിട്ടി: ജിഎസ്ടി നിലവില്‍ വന്നു നാലരവര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ ഒഴിവാക്കിയ വാറ്റു കാലത്തെ കണക്കുകള്‍ ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് ഊതിപ്പെരുപ്പിച്ച ഡിമാന്റ് നോട്ടീസിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുകയാണെന്നും അവ രമ്യമായി പരിഹരിക്കാനോ ഒഴിവാക്കാനോ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. സ്‌കറിയാച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. കൃഷ്ണദാസ്, ട്രഷറര്‍ എം.വി. അബ്ദുല്‍ അസീസ്, ടി.വി. മനോജ്കമാര്‍, എം. വിനീത്, എം. ബാലന്‍ എന്നിവ് പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.എം. സ്‌കറിയാച്ചന്‍ (പ്രസിഡന്റ്), സി.വി. കൃഷ്ണദാസ് (ജനറല്‍ സെക്രട്ടറി), എം.വി. അബ്ദുല്‍ അസീസ് (ട്രഷറര്‍), അനില്‍കുമാര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), എം.വി. പ്രതീഷ്‌കുമാര്‍ (വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി).

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog