തലശ്ശേരി ഗുണ്ടര്‍ട്ട് മ്യൂസിയം തുറന്നു..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി ഗുണ്ടര്‍ട്ട് മ്യൂസിയം തുറന്നു.. 

ആദ്യ മലയാളം, ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നൽകിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹെർമൻ ഗുണ്ടർട്ടിൻ്റെ ജീവിതകഥ പറയുന്ന Gundert StoryTelling Museum തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ തുറന്നു. 
ജർമൻ മിഷനറിയായിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ടിന്‍റെ തലശ്ശേരിയിലെ ഭവനമായിരുന്ന  ഗുണ്ടർട്ട് ബംഗ്ലാവാണ്  ടൂറിസം വകുപ്പ് പൈതൃക മ്യൂസിയമാക്കിത്.  മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോദയവും അദ്ദേഹം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നാണ്. 

അപൂർവ്വ ഗ്രന്ഥങ്ങളാൽ സമ്പന്നമായ ഹെർമൻ ഹെസ്സേ ലൈബ്രറിയും ജൂലി ഗുണ്ടർട്ട്‌ ഹാളും ഗുണ്ടർട്ട്‌ പ്രതിമയും ഡിജിറ്റൽ ബുക്ക്‌ ആർക്കൈവസും  മ്യൂസിയത്തിലുണ്ട്. മലയാളത്തിലെ ഓരോ അക്ഷരത്തിന്‍റെയും പിറവിയും ഗുണ്ടർട്ടിന്‍റെ ജീവിതം പറയുന്ന വീഡിയോയും ഒരുക്കിയിട്ടുണ്ട്. 

മലയാള ഭാഷയെയും സംസ്കാരത്തെയും മാധ്യമ ചരിത്രത്തെയും അടുത്തറിയാനും  ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശ ഭാഷകളുടെ   പഠനത്തിനും ഗവേഷണത്തിനുമുള്ള  സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോക നിലവാരത്തിലുള്ള ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയമാണ്  പ്രധാന ഘടകം. പഴയ ബംഗ്ലാവിന്‍റെ തനിമ നിലനിർത്തിയാണ് നവീകരണ പ്രവർത്തികൾ പൂര്‍ത്തീകരിച്ചത്. 

തലശേരി ഹെറിറ്റേജ്  പദ്ധതിയിൽ ഉള്‍പ്പെടുത്തി ഗുണ്ടര്‍ട്ട് ബംഗ്ലാവിന്‍റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ടമായി 2.21 കോടി രൂപ വിനിയോഗിച്ചാണ് ഗുണ്ടർട്ട് മ്യൂസിയം ഒരുക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha