മെയ് 31 ന് കുട്ടികൾക്കായി തലശേരിയിൽ പുകയില വിരുദ്ധ ദിന ചിത്രരചനാ മത്സരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മലബാർ കാൻസർ സെൻ്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി നഗരസഭ, എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരം നടത്തുന്നു.

മെയ് 31 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന മത്സരത്തിൽ അഞ്ചു വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്.
എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ക്രയോൺ ഉപയോഗിച്ചും യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾ വാട്ടർ കളർ ഉപയോഗിച്ചുമാണ് ചിത്രം വരക്കേണ്ടത്.
പേപ്പർ ഒഴിച്ച് ചിത്രം വരക്കാൻ ആവശ്യമായ സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരണ്ടതാണ്.
വിജയികളാകുന്നവർക്കുള്ള സമ്മാനങ്ങൾ ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനാചരണ ചടങ്ങിൽ വെച്ചാണ് നൽകുന്നത്.
ഓൺലൈനിലൂടെ പേര്‌ രജിസ്റ്റർ ചെയ്യാവുന്നതാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha