കെ.റെയിൽ : ജൂൺ 22 ന്റെ കലക്ട്രേറ്റ് മാർച്ചിന് മുന്നോടിയായി ജനകീയ സമിതി ചിറക്കൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 29 May 2022

കെ.റെയിൽ : ജൂൺ 22 ന്റെ കലക്ട്രേറ്റ് മാർച്ചിന് മുന്നോടിയായി ജനകീയ സമിതി ചിറക്കൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

കെ.റെയിൽ : ജൂൺ 22 ന്റെ കലക്ട്രേറ്റ് മാർച്ചിന് മുന്നോടിയായി ജനകീയ സമിതി ചിറക്കൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.


കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജന: കൺവീനർ എസ് രാജീവൻ ഉദ്ഘാടനം ചെയ്തു. "ജനവികാരം മനസിലാക്കാനുള്ള ബോധം അൽപ്പമെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു പോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കെ.റെയിൽ വിഷയം ചർച്ചയാവുന്നതു തന്നെ സർക്കാർ ഭയക്കുകയാണ്. സ്വപന പദ്ധതിയെന്നു പറഞ്ഞു കൊണ്ടു വന്ന സിൽവർ ലൈൻ പദ്ധതി, ഭരണനേട്ടങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുറത്തുവന്ന പത്രപരസ്യത്തിൽ നിന്ന് പൂർണമായും ഒഴിവായത് അതുകൊണ്ടാണ്. സർക്കാറിന്റെ പിടിവാശി ഉപേക്ഷിക്കും വരെ നമ്മൾ സമരം ശക്തമാക്കും. " സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് രാജീവൻ പറഞ്ഞു.
ചിറക്കൽ യൂണിറ്റ് കൺവീനർ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി ഒ ചന്ദ്രമോഹൻ , പഞ്ചായത്തംഗങ്ങളായ കെ.വി സിന്ദു , സീമ , ജനകീയ സമിതി നേതാക്കൾ പി.പി. കൃഷ്ണൻ മാസ്റ്റർ, ടി.പി ഇല്യാസ്, അനൂപ് ജോൺ, അഡ്വ. വിവേക് പി.സി, രശ്മി രവി , കെ എം വിജയം എന്നിവർ സംസാരിച്ചു. കലക്ട്രേറ്റ് മാർച്ചിന്റെ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.


രാജേന്ദ്രൻ
ചിറക്കൽ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog