കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും; ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും; ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ




കണ്ണൂർ: കാസർകോട് ഷവർമ കഴിച്ചു വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും. ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്. ഇതിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഒട്ടേറെ സ്ഥാപനങ്ങൾക്കു ജില്ലയിൽ പിഴയോടു കൂടി നോട്ടിസ് നൽകി. അവധി ദിവസമായ ഇന്നലെ രാത്രി വൈകിയും ഉദ്യോഗസ്ഥർ പരിശോധന നടത്തി.കണ്ണൂർ കോർപറേഷൻ പരിധിയിലും തലശ്ശേരി–കൂത്തുപറമ്പ് മേഖലകളിലുമായിരുന്നു പരിശോധന. 20 വരെ കർശന പരിശോധന തുടരും. ഉച്ചയ്ക്കുശേഷം 2 മുതൽ രാത്രി 10–12 വരെയാണ് ഉദ്യോഗസ്ഥർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. ഷവർമ കടകൾ കൂടുതലും പ്രവർത്തിക്കുന്നത് വൈകുന്നേരമായതിനാലാണു പരിശോധന ഈ സമയത്തേക്കു ക്രമീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ജില്ലയിൽ ഷവർമ പോലുള്ള ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധന നടത്തിയ ഭൂരിഭാഗം സ്ഥാപനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ട്. ഷവർമ ഉണ്ടാക്കുന്നതിനാവശ്യമായ ചിക്കൻ വാങ്ങുന്നത് എവിടെ നിന്നാണെന്ന അംഗീകൃത ബിൽ സൂക്ഷിക്കേണ്ടതുണ്ട്. വാങ്ങി എത്ര സമയത്തിനുള്ളിൽ ഇറച്ചി മാരിനേറ്റ് ചെയ്യുന്നു, നീഡിലിലേക്കു മാറ്റുന്ന സമയം, വേവിന്റെ അളവ്, താപനില, തീനാളം എല്ലാഭാഗത്തും എത്തുന്നുണ്ടോ എന്നുറപ്പാക്കൽ തുടങ്ങി എല്ലാ ഘട്ടത്തിലും സമയ–താപനില മാനദണ്ഡങ്ങളുണ്ട്. വൃത്തിഹീനം, ലൈസൻസുമില്ല. ജില്ലയിൽ അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയത് 18 ഹോട്ടലുകൾക്കാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാരം പാകം ചെയ്യുന്നതും ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ സ്ഥാപനങ്ങളും പൂട്ടിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ സുരേഷ് കുമാർ പറഞ്ഞു. ഇന്നലെ മുണ്ടയാട് പ്രദേശത്ത് ഒരു ഹോട്ടലിന് അടച്ചുപൂട്ടൽ നോട്ടിസ് നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha