ശ്രീകണ്ഠപുരം നഗർ വികസന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും; സജീവ് ജോസഫ് MLA.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠപുരം ടൗൺ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനു മായി സർക്കാർ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സജീവ് ജോസഫ് MLA പറഞ്ഞു.ശ്രീകണംപുരം ഹൈസ്കൂൾ മുതൽ കോട്ടൂർ , ഐ.ടി.സി ജംഗ്ഷൻ വരെയും ഓടത്ത് പാലം വരെയുമുള്ള റോഡിനിരുവശത്തും നല്ല ഫുട്‌പാത്തുകളും വൈദ്യുത ദീപങ്ങളും സ്ഥാപിക്കൽ, കക്കര കുന്ന് മുതൽ ഓടത്തുപാലം
വരെയും സെൻ്റർ ജംഗ്ഷൻ മുതൽ പുഴ വരെയുമുള്ള ഡ്രൈനേജ് വീതി കൂട്ടി പണിയൽ എന്നിവയും, ടൗൺ സ്ക്വയർ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന പ്രവൃത്തികളായിരിക്കും. പദ്ധതിയെ പറ്റി വിശദീകരിക്കാനും ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും നിർദ്ദേശങ്ങൾ, സ്വീകരിക്കുന്നതിനും വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സജീവ് ജോസഫ് MLA .എ ക്ലിക്യുട്ടീവ് എഞ്ചിനിയർ . ജഗദീഷ് , എം. പദ്ധതി നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു.മുൻസിപ്പൽ ചെയർപേഴ്സൻ കെ.വി.ഫിലോമിന ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.രാഷ്ട്രീയ കക്ഷി നേതാക്കളായ MCരാഘവൻ, കെ.പി.ഗംഗാധരൻ, അബ്ദുശിഹ് മാൻ, വർഗ്ഗീസ് വയലാ മണ്ണിൽ, മനൂപ്. Adv. തങ്കച്ചൻ മാത്യു, വത്സൻ എം. Prof.V.D. ജോസഫ് പി.മാധവൻ

വ്യാപാരി വ്യവസായി പ്രതിനിധി സി. കെ.അലക്സ് , ബഷീർ.ഒ.വി. AEX. ബിനോയി. സി.സ്റ്റാൻഡിംഗ് കമ്മിറ്റി ചേർമാൻമാർ, തുടങ്ങിയവർ സംസാരിച്ചു.വിവിധ ഉദ്യോഗസ്ഥരും ജനനേതാക്കളും, മുൻസിപ്പൽ സി ക്രട്ടരി പ്രവീൺ, എന്നിവരും പങ്കെടുത്തു. വൈസ് ചേയർമാൻ ശിവദാസൻ നന്ദി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha