തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 28 April 2022

തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ.

ശ്രീകണ്ഠപുരം:
തട്ടുകടയിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ.

 അരീക്കാമലയിലെ വലയാങ്കീൽ ഫൗസിൽ കുര്യൻ്റെ മകൻ വിപിൻ കുര്യൻ(30), കുടിയാന്മലയിലെ നാരായണൻ്റെ മകൻ നമ്പ്യാൻകണ്ടി ജിബി എൻ എൻ (45) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇരിക്കൂർ നിലാമുറ്റത്ത് സുഹറ മൻസിലിൽ ജാബിർ തങ്ങളുടെ ഉടമസ്ഥതയിലുള്ള കണിയാർവയലിലെ ചിശ്തി നഗറിലെ ബിസ്മി തട്ടുകട രാത്രി 11 മണിക്ക് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടുപേരും പിടിയിലായത്.

 സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. ശ്രീകണ്ഠപുരം സി.ഐ.ഇ.പി.സുരേശൻ സ്ഥലത്തെത്തി രണ്ടുപേരെയും കാഡിയിലെടുത്തു. പിടിയിലായ വിപിൻ കുപ്രസിദ്ധ കുറ്റവാളിയാണ്.

നേരത്തെ നിരവധി കേസുകളിൽ പ്രതിയായിരുന്നു. പയ്യാവൂർ, ചെറുപുഴ, പെരിങ്ങോം, കുടിയാന്മല, മാനന്തവാടി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. റബർഷീറ്റ് മോഷണം, പോക്സോ തുടങ്ങിയ കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. കുടിയാന്മല പോലീസെടുത്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായിരുന്നു ജിബി ജില്ലയിൽ മറ്റെവിടെയെങ്കിലും നടന്ന കവർച്ചകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരിക യാണ്. എസ്.ഐ. കെ.വി.രഘുനാഥ്, സി.പി.ഒ: ലിജീഷ്, ഡ്രൈവർ നവാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog