തലശ്ശേരി ചാലിൽ കടപ്പുറത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. മരണപെട്ടത് കൂത്തുപറമ്പ് പാട്യം സ്വദേശി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 5 April 2022

തലശ്ശേരി ചാലിൽ കടപ്പുറത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. മരണപെട്ടത് കൂത്തുപറമ്പ് പാട്യം സ്വദേശി

തലശേരി ചാലിൽ ഇന്ദിരാഗാന്ധി പാർക്കിന് സമീപം കടപ്പുറത്തെ കരിങ്കൽ കെട്ടിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട അഴുകിയ ജഡം പാട്യം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.


പാട്യം പത്തായക്കുന്നിനടുത്ത അമ്പു മാസ്റ്റർ പീടികക്ക് സമീപത്തെ ചാത്തോത്ത് വിട്ടിൽ ബാബു (42) വാണ് മരണപ്പെട്ടത്. പരേതരായ ചാത്തോത്ത് കുഞ്ഞിക്കണ്ണൻ എന്ന ബാപ്പുവിൻ്റെയും മാധവിയുടെയും മകനാണ്. പ്രദീപൻ, പ്രസീത എന്നിവർ സഹോദരങ്ങളാണ്. അവിവാഹിതനാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. കതിരൂർ പോലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അജ്ഞാത ജഡത്തെ പറ്റി അറിയുന്നത്.ശരീരം അഴുകി വികൃതമായിരുന്നു. കൈയ്യിലെ ചുവന്ന ചരടും അരയിലെ ഉറുക്കും തിരിച്ചറിഞ്ഞാണ് മരണപ്പെട്ടത് ബാബുവാണെന്ന് ഉറപ്പിച്ചത്. മഹാരാഷ്ട്ര കാനാലൂരിൽ ബേക്കറി തൊഴിലാളിയായിരുന്നു..


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog