ഫയൽ അദാലത്ത് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 26 April 2022

ഫയൽ അദാലത്ത് സംഘടിപ്പിച്ചു

കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്തു. 15 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഏഴെണ്ണം തീർപ്പായി. അപാകം പരിഹരിക്കാൻ ഏഴെണ്ണത്തിന് സമയം നൽകി. ഒരു അപേക്ഷ പിന്നീട് പരിഗണിക്കും. കെട്ടിടങ്ങളുടെ പെർമിറ്റ്, നമ്പറിംഗ്, ലൈസൻസ് തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.


അനാവശ്യമായി ഫയലുകൾ തടഞ്ഞു വയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കും. 
ജനങ്ങൾക്ക് ആനുകൂല്യം നൽകാതിരിക്കാനുള്ള കാരണമായി നിയമത്തെ കാണരുത്. ഫയലുകളെ അനാവശ്യമായി തട്ടിക്കളിക്കുന്ന രീതികൾ മാറ്റണം. പുതിയ വിജിലൻസ് സംവിധാനത്തിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിലിൽ തീർപ്പാക്കണം. 

പഞ്ചായത്ത് തലത്തിൽ പരിഹരിക്കാനാവാത്ത ജില്ലാതലത്തിൽ പരിഗണിക്കും. അവിടെയും തീർപ്പായില്ലെങ്കിൽ സംസ്ഥാനതല അദാലത്തിൽ പരിഹാരമുണ്ടാകും. 
വാതിൽപടി സേവനങ്ങൾക്കായി പഞ്ചായത്ത് ജീവനക്കാർ സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡണ്ട് കെ.രതിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ, എൽഎസ്ജിഡി ജില്ലാ ജോ. ഡയറക്ടർ ടി.ജെ അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ.പി.നിധീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം സീനിയർ സൂപ്രണ്ട് കെ.എൻ.അനിൽ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ യു.വി.രാജീവൻ, വിഎസ് സപ്ന തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog