പിണറായിയിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 26 April 2022

പിണറായിയിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പിണറായിയിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് രഹസ്യ ധാരണയാലെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്; പിണറായിയിൽ പ്രതിഷേധ കൂട്ടായ്മയുമായി ഡി.സി.സി

തലശ്ശേരി : മുഖ്യമന്ത്രിയുടെ നാട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് സി.പി.എമ്മുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. ആർ.എസ് എസ് കൊലയാളിയെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ പിണറായിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ ഒളിപ്പിച്ച അധ്യാപികയും ഭർത്താവും ഈ രഹസ്യ ധാരണ അറിയുമോയെന്ന് പറയാനാവില്ല എന്നാൽ അവർ സി.പി.എം പ്രവർത്ത കരെല്ലാന്നാണ് എം.വി ജയരാജൻ പറയുന്നത്. ഇപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായ പിശശിയെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് എല്ലാവർക്കു അറിയാം പി.കെ ശശിയെ കെ.ടി.ഡി.സി ചെയർമാനാക്കി ഗോപി കോട്ട മുറിക്കലിനും മറ്റൊരു സ്ഥാനം കൊടുത്തു. ഇങ്ങനെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് സ്ഥാനങ്ങൾ നൽകുന്നവരാണ് ഇപ്പോൾ ഒരു അധ്യാപികയെ കുറിച്ചു രാഷ്ട്രീയ നേതാക്കൾ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീട്ടിന് സമീപമുള്ള വീടിനു നേരെ ബോംബേറ് നടന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടാൻ പിണറായിയിലെ പൊലിസിന് കഴിഞ്ഞില്ല. സി.പി.എം പ്രവർത്തകനായ

പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളെ മുഴുവൻ അറസ്റ്റു ചെയ്യാൻ പിണറായി ഭരിക്കുന്ന പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല.

കെ.റെയിൽ കുറ്റിയിടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്യാൻ ധ്യതി കാണിക്കുന്നവരാണ് ഇവിടുത്തെ പൊലിസുകാർ. കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് അഞ്ചു നാൾ താമസിച്ചിട്ടും പിടികൂടാൻ കഴിയാത്തത് ആർ.എസ്.എസുമായുളള രഹസ്യ ധാരണയുടെ ഭാഗമാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച പ്രശാന്തനും ഭാര്യയും പറയുന്നത് അവർ സി.പി.എമ്മുകാരാണെന്നാണ് അല്ലെന്നാണ് സി.പി.എം പറയുന്നത്. ഇപ്പോൾ ആർ.എസ് എസ് ഏതാണ് സി.പി.എം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. നേതാക്കളായ വി എ നാരായണൻ , സജീവ് മാറോളി , ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു വി.എം പുരുഷോത്തമൻ. അധ്യക്ഷനായി കെ.സി മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog