ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 18 April 2022

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

ഇരിട്ടി: ആറളം, പായം പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് ധനസഹായം ലഭ്യമാക്കണമെന്ന് നിയുക്ത തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റ് അടിച്ചു വൻ കെടുതികൾ നേരിട്ട എടൂർ തോട്ടംകവല, ഞണ്ടുംകണ്ണി, ഏച്ചില്ലം എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിക്കുകകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. ഈ മേഖലയിലെ 10 ഗ്രാമങ്ങളിലായി 300 ഓളം കർഷകർക്ക് വൻ നാശം ആണ് ഉണ്ടായത്. 10 വീടുകൾ തകർന്നു. 20000 ലധികം ടാപ്പ് ചെയ്യുന്ന റബർ മരങ്ങൾ മാത്രം ത്കർന്നുവെന്നാണു മനസ്സിലാക്കുന്നത്.
സാധാരണ കാറ്റ് അടിക്കുന്നതിൽ നിന്നു വ്യത്യസ്തമായി ഓരോ പുരയിടത്തിലെയും കൃഷി വിളകൾ പൂർണമായി ആണ് തകർന്നത്. നിരവധി കർഷകരുടെ വരുമാന മാർഗം നശിച്ചു. ഉപജീവന സാഹചര്യം ഇല്ലാതായി. ഇവർക്ക് സാധാരണ പ്രകൃഷിക്ഷോഭ കണക്ക് പ്രകാരം ഉള്ള ഒരു നഷ്ടപരിഹാരം ലഭ്യമാക്കിയതുകൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ല. നഷ്ടത്തിന് ആനുപാതികമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും നിയുക്ത ആർച്ചുബിഷപ് പറഞ്ഞു. എടൂർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ, മാത്യു. എം. കണ്ടത്തിൽ, അബ്രാഹം പാരിക്കാപ്പള്ളി, ബെന്നിച്ചൻ മഠത്തിനകം, വിപിൻ തോമസ്, തോമസ് തടത്തിൽ, പി.കെ.ജോസ്, ഒ.വിജേഷ്, ജോളി കളപ്പുര, കെ.കെ.വിനോദ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog