മട്ടന്നൂരിൽ പോക്സോ കോടതി: സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാ ജഡ്ജിയുടെ സന്ദർശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ : പോക്സോ കോടതി മട്ടന്നൂരിൽ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ സന്ദർശനം നടത്തി. നഗരസഭാ ഓഫിസിന് സമീപമുള്ള നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലാണ് പോക്സോ കോടതിക്ക് സൗകര്യം ഏർപ്പെടുത്തിയത്. നിലവിൽ ജില്ലാ ട്രഷറി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇനി കോടതി പ്രവർത്തിക്കും.

ജില്ലാ ട്രഷറി സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മട്ടന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ടി. ഐശ്വര്യയും ബാർ അസോസിയേഷൻ ഭാരവാഹികളും നഗരസഭാ എൻജിനീയറുമായി ചർച്ച ചെയ്ത് വിശദമായ പ്ലാൻ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജഡ്ജി പരിശോധിക്കാൻ എത്തിയത്.

കോടതി ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടനെ ആരംഭിക്കും. മജിസ്ട്രേട്ട് ടി. ഐശ്വര്യ, നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സുരേഷ്കുമാർ, കൗൺസിലർ വി.കെ. സുഗതൻ, ബാർ അസോസിയേഷൻ ഭാരവാഹികളായ സി.കെ. ലോഹിതാക്ഷൻ, കെ. മിത്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha