എ ഐ സി സി വിലക്കിനെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് "കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 7 April 2022

എ ഐ സി സി വിലക്കിനെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് "കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കും 
മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ സെമിനാറിൽ പങ്കെടുക്കുന്നത്    വിലക്കിക്കൊണ്ട് കോൺഗ്രസ്  എഐസിസി കെ വി തോമസിന് നിർദേശം നൽകിയിരുന്നു 
ഈ നിർദേശം 
പുച്ഛത്തോടെ തള്ളിക്കൊണ്ട് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കോൺഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലേക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ 
പുറപ്പെടും എന്നറിയിച്ചു

 
 തമിഴ്നാട് മുഖ്യമന്ത്രിയും സ്റ്റാലിൻ പങ്കെടുക്കുന്നുണ്ട് അദ്ദേഹത്തോടൊപ്പം താനും ഉണ്ടാകും കോൺഗ്രസിനെതിരായ പോരാട്ടമല്ല ഇത്‌ മറിച്ച് ബി ജെ പി ക്ക് എതിരെ ഉള്ള പോരാട്ടം ആണ് 
 കോൺഗ്രസ് നേതാക്കന്മാർ  രൂക്ഷഭാഷ   പെരുമാറ്റം നിർത്തണമെന്നും 
അനുനയ  സമീപനം  
പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയെടുക്കണം എന്നും 
കെ വി തോമസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 
പാർട്ടി നൂലിൽ കെട്ടിയ കെട്ടിയിറക്കിയ ആളല്ല താൻ 
പാർട്ടിയുടെ കൂടെ 40വർഷം പാർട്ടിക്കകത്തു നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഒരുപാട് പീഡനങ്ങൾ നേരിടേണ്ടി വന്നു 
നിരവധി തവണ അപമാനിച്ചു എന്നിട്ടും താൻ ഇപ്പോഴും ഈ പാർട്ടിയോടൊപ്പം തന്നെയുണ്ട് 
കോൺഗ്രസ് 
സീറ്റ് നൽകാത്തതിൽ സങ്കടം ഇല്ല  ഒരു കോൺഗ്രസ് നേതാവിനോട് താനിതുവരെ സീറ്റ് ചോദിച്ചിട്ടുമില്ല 
തന്നെ ഏഴുതവണ വിജയിപ്പിച്ചത് ജനസമ്മതി ഉള്ളതുകൊണ്ട് തന്നെയാണ് രാജ്യസഭാ സീറ്റിൽ പദ്മജാ വേണുഗോപാലിനെ ഒഴിവാക്കിയ തോൽവിയുടെ കാരണം പറഞ്ഞു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി 
പാർട്ടി കോൺഗ്രസിൽ 
പങ്കെടുക്കാൻ താൻ യെച്ചൂരിയും ആയി മുൻപേ സംസാരിച്ചതെന്നും പാർട്ടി കോൺഗ്രസിൽ അത് നിലപാടറിയിക്കാൻ തന്നെ നിർബന്ധമായും കണ്ണൂരിൽ എത്തുമെന്നും കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചു.

റിപ്പോർട്ട്
ടി കെ നാസിം 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog