വിഷു തിരക്കിൽ നാടും നഗരവും, കണിത്തിരക്കിൽ ജില്ല, പടക്കങ്ങൾക്ക് തിരക്കോട് തിരക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 14 April 2022

വിഷു തിരക്കിൽ നാടും നഗരവും, കണിത്തിരക്കിൽ ജില്ല, പടക്കങ്ങൾക്ക് തിരക്കോട് തിരക്ക്


വിഷു ആഘോഷങ്ങള്‍ ഇത്തവണ നേരത്തെ തന്നെ തുടങ്ങിയിരിക്കുകയാണ്. പടക്കകച്ചവടക്കാരും ഇത്തവണ ആവേശത്തിലാണ്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിഷു കടന്നുപോയത്. അതിനാല്‍ പടക്ക വിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പതിവുപോലെ ചൈനീസ് പടക്കങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. ഇതിനൊപ്പം കുട്ടികള്‍ക്കായുള്ള പ്രത്യേക പടക്കങ്ങളുടെ വിപണിയും പൊടിപൊടിക്കുകയാണ്.

35 രൂപ മുതല്‍ 12,000 രൂപ വരെയുള്ള പടക്കങ്ങള്‍ വിപണിയിലുണ്ട്. 500,1000,1500 രൂപ നിരക്കിലുള്ള പടക്ക കിറ്റുകളും ലഭ്യമാണ്. നിറങ്ങള്‍ വാരിവിതറുന്ന പടക്കങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ പ്രിയമെങ്കിലും കാതടപ്പിക്കുന്ന ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങളുടെ പ്രതാപം ഒട്ടും കുറഞ്ഞിട്ടുമില്ല.റോകറ്റ് രണ്ട് സൗന്‍ഡ്, മൂന്ന് സൗന്‍ഡ് പടക്കങ്ങളാണ് വിപണിയിലെ പുതുതാരങ്ങള്‍. സ്‌പൈസ് റെഡ്, ബ്ലാസ്റ്റ്, ബാറ്റ്മാന്‍, ഡാര്‍ക് ഫാന്റസി തുടങ്ങിയ പേരുകളില്‍ പുതുമയാര്‍ന്ന പടക്കങ്ങളും വിഷുവിന് പൊട്ടാന്‍ തയ്യാറാണ്. അപകടരഹിതമായ ഹരിത പടക്കങ്ങളാണ് ഇത്തവണ വിപണി കൈയ്യേറിയിരിക്കുന്നത്. 10 രൂപ മുതല്‍ 10,000 രൂപയുടെ പടക്കങ്ങള്‍ വരെ വിപണിയിലുണ്ട്. കമ്പിത്തിരികളുടെയും വില തുടങ്ങുന്നത് 10 രൂപയിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog