കെ.റെയിൽ വിരുദ്ധ സമരം. :ചാല അമ്പലത്തിനു സമീപം സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കെ.റെയിൽ വിരുദ്ധ സമരം. :
ചാല അമ്പലത്തിനു സമീപം സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു.

കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും ജനവിരുദ്ധ പദ്ധതിക്കു വേണ്ടി സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലയെന്ന് അറിയിച്ചു. തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. ജനകീയ സമിതി ചാല യൂണിറ്റ് ചെയർമാൻ ചന്ദ്രൻ കെ വി അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ടി.എച്ച് രാധാകൃഷ്ണൻ , മണ്ടേൻ സുരേഷൻ, എ രാമകൃഷ്ണൻ , വി.വിനോദ് , ജനകീയ സമിതി ജില്ലാ കൺവീനർ പി സി വിവേക് എന്നിവർ പ്രസംഗിച്ചു. 
പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പോലീസ് സി.ഐ യുടെ നേതൃത്ത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ലവൻ, മുൻ കൗൺസിലർ പി.കെ പ്രീത, എം.പി വിമലകുമാരി , ഗീത, ശ്രീലത ടീച്ചർ , കെ.ജി ബാബു, മാധുരി
പി.വി സുരേശൻ , ദാമോദര ബാവ, അഭിജിത്ത്, മധുസൂദനൻ , ബിജുരാമകൃഷ്ണൻ, സജീവൻ പി, സുനിൽ ജെഎസ് , ദീലീപൻ ,ആകാശ് ,
വിഷ്ണു, ലിജിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha