മാട്ടറ ആട് ഗ്രാമം; മൂന്നാംഘട്ട വിതരണം ചൊവ്വാഴ്ച - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 April 2022

മാട്ടറ ആട് ഗ്രാമം; മൂന്നാംഘട്ട വിതരണം ചൊവ്വാഴ്ച


മാട്ടറ : ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ നടപ്പാക്കുന്ന മാട്ടറ ആട് ഗ്രാമം പദ്ധതിയിലെ മൂന്നാംഘട്ട ആടുവിതരണം ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ ജയിംസ്‌ മാത്യു ഉദ്‌ഘാടനം ചെയ്യും. കോവിഡ് കാലത്ത്‌ കുടുംബങ്ങളുടെ സമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ്‌ സ്വയം തൊഴിൽ സംരംഭമായി ഡി.വൈ.എഫ്‌.ഐ ആടുവിതരണം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ 20 കുടുംബങ്ങൾക്കും രണ്ടാം ഘട്ടമായി എട്ട്‌ കുടുംബങ്ങൾക്കും സൗജന്യമായി ആടുകളെ നൽകി. ആടുകളിലെ ഒന്നാം പ്രസവത്തിലെ കുഞ്ഞുങ്ങളിലൊന്നിനെ വളർത്തി തിരികെയേൽപ്പിക്കുന്ന തരത്തിലാണ്‌ പദ്ധതി. ചൊവ്വാഴ്‌ച മൂന്നാം ഘട്ടമായി 10 കുടുംബങ്ങൾക്ക്‌ ആടുകളെ നൽകും. 120 അപേക്ഷകരിൽനിന്ന്‌ നറുക്കെടുത്താണ്‌ അർഹരെ കണ്ടെത്തിയത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog