തലശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് ഓയിൽ മോഷ്ടിച്ചു കടത്തിയ യുവാവിനെ സി.സി ടിവി കുടുക്കി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 April 2022

തലശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് ഓയിൽ മോഷ്ടിച്ചു കടത്തിയ യുവാവിനെ സി.സി ടിവി കുടുക്കി

തലശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് ഓയിൽ മോഷ്ടിച്ചു കടത്തിയ യുവാവിനെ സി.സി ടിവി കുടുക്കി

തലശേരി കായ്യത്തുമുക്കിലെ റിസ്വാനെയാണ് (37) തലശേരി സി.ഐ എം.വി.ബിജു അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് സംഭവം. തലശേരി ചിറക്കരയിലെ
ജമിനി പെട്രോൾ പമ്പിൽ നിന്നാണ് നാല് കന്നാസുകളിൽ സൂക്ഷിച്ച ഓയിൽ മോഷ്ടിച്ച് കടത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണിത്. പുലർച്ചെ 5.30 ഓടെ സ്വന്തം കാറിലെത്തിയ റിസ്വാൻ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓയിൽ കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. 10,000 രൂപ വിലമതിക്കും ഓയിലിന്. പമ്പുടമയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസിന് സി.സി ടിവി ദൃശ്യങ്ങൾ തുണയാവുകയായിരുന്നു. മത്സ്യ മൊത്ത വ്യാപാര ഇടപാടുകാരനാണ് റിസ്വാൻ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog