കമ്പിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു
കണ്ണൂരാൻ വാർത്ത



പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്പിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു. ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പൊലീസ് കേസെടുത്തു.

മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്പിവടിയുമായി പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്പിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന്‍ ചോദിച്ചിരുന്നു. ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത