ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും അരോളി ജി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 24 April 2022

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും അരോളി ജി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു.

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാർഡ് വിതരണവും അരോളി ജി എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വിശേഷാൽ ഗ്രാമസഭയും ഉദ്ഘാടനം ചെയ്തു
നീതി ആയോഗ് തയ്യാറാക്കിയ 16 സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംയോജിപ്പിച്ച് കേരളം തയാറാക്കിയ 10 ലക്ഷ്യങ്ങൾ വിശേഷാൽ ഗ്രാമസഭകൾ ചർച്ച ചെയ്യും. ദാരിദ്ര്യ രഹിതവും ഉയർന്ന ഉപജീവനമുള്ളതുമായ ഗ്രാമങ്ങൾ, ആരോഗ്യ ഗ്രാമം, ശിശുസൗഹൃദ ഗ്രാമം, ജലപര്യാപ്ത ഗ്രാമം, ഹരിത ഗ്രാമം, സ്വയംപര്യാപ്തമായ അടിസഥാന സൗകര്യങ്ങളോടു കൂടിയ ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സദ്ഭരണത്തിന്റെ നാട്, ഗ്രാമങ്ങളിലെ ലിംഗസമത്വ വികസനം, ഗുണമേൻമയുള്ള വിദ്യാഭ്യാസം എന്നിവയാണ് വിശേഷാൽ ഗ്രാമസഭകളിൽ ചർച്ച ചെയ്യുക.

 ഗ്രാമസഭ എടുക്കുന്ന തീരുമാനം ജില്ലാ ആസൂത്രണ സമിതിയെ അറിയിക്കുകയും കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലേക്ക് അയച്ചുകൊടുക്കുകയും വേണം.
ദേശീയ അവാർഡുകളായ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാർ നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് (കൊല്ലം), ളാലം ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം), അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് (തൃശൂർ), വെസ്റ്റ് കല്ലട (കൊല്ലം), ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരവും ഗ്രാമപഞ്ചായത്ത് ഡവലപ്‌മെൻറ് പുരസ്‌കാരവും നേടിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് (കണ്ണൂർ), ചൈൽഡ് ഫ്രൻഡ്ലി ഗ്രാമപഞ്ചായത്ത് പുരസ്‌കാരവും നേതാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുസ്‌കാർ നേടിയ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഭരണസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല അധ്യക്ഷയായി. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം കോൺസൾട്ടന്റ് ഡോ പി പി ബാലൻ, റൂറൽ ഡയറക്ടർ എച്ച് ദിനേശൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ അരുൺകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. കില റിസോഴ്‌സ് പേഴ്‌സൻ അഡ്വ. എ പി ഹംസക്കുട്ടി മാർഗരേഖ അവതരിപ്പിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പ്രദീപ്കുമാർ സ്വാഗതവും സെക്രട്ടറി എൻ പ്രീജിത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog