മട്ടന്നൂർ എയർപോർട്ടിൽ വീണ്ടും സ്വർണ്ണവേട്ട, കടവത്തൂർ സ്വദേശി പിടിയിൽ,മതിപ്പ് വില മുപ്പത് ലക്ഷം രൂപ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 5 April 2022

മട്ടന്നൂർ എയർപോർട്ടിൽ വീണ്ടും സ്വർണ്ണവേട്ട, കടവത്തൂർ സ്വദേശി പിടിയിൽ,മതിപ്പ് വില മുപ്പത് ലക്ഷം രൂപ

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 620ഗ്രാം സ്വർണവുമായി കടവത്തൂർ സ്വദേശി പിടിയിൽ.അബ്ദുൾ റഷീദാണ് പിടിയിലായത്.അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്,
സൂപ്രണ്ട്മാരായ പ്രശാന്ത്, ജ്യോതി ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുറച്ചു നാളെത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടുന്നത്. അബുദാബിയിൽ നിന്നും കണ്ണൂരിലെത്തിയ റഷീദിനെ കസ്റ്റംസിന്റെ പരിശോധനയിൽ സ്വർണ ശേഖരമുള്ളതായി കണ്ടു പിടികൂടുകയായിരുന്നു.കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ സ്വർണം പേസ്റ്റ് രൂപത്തിലുള്ള മിശ്രിതമാക്കി ബെൽറ്റ് പോലെ ധരിച്ചതായി കണ്ടെത്തിയത്.മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 31ലക്ഷത്തിലധികം രൂപയുടെ 620 ഗ്രാം സ്വർണമാണ് ലഭിച്ചത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട്മാരായ പ്രശാന്ത്, ജ്യോതി ലക്ഷമി,ഇൻസ്പെക്ടർമാരായ രാംലാൽ, അഭിഷേക് വർമ, സൂരജ് ഗുപ്ത, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog