തത്സമയം അതുവഴി വന്ന മിനി ലോറിയില്‍ തലയിടിച്ച് ഷോഹിത്തിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എ.സി മെക്കാനിക്കായ ഷോഹിത്ത് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മഹേഷിന്റെയും ജയയുടെയും മകനാണ്. സഹോദരി: ഷോന.
തലശ്ശേരി: കതിരൂര്‍ നാലാം മൈലില്‍ അയ്യപ്പമഠത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പനോളി കൂരാറ വീട്ടില്‍ ഷോഹിത്ത് മഹേഷ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഷോഹിത്തിന്റെ ബൈക്ക് എതിരെവന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു