മയ്യിൽ കനിവ് റിലീഫ് സെൽ മൂന്ന് വീടുകൾ നിർമ്മിച്ച് നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

മയ്യിൽ കനിവ് റിലീഫ് സെൽ മൂന്ന് വീടുകൾ നിർമ്മിച്ച് നൽകിമയ്യിൽ സെൻട്രൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലെ കനിവ് റിലീഫ് സെൽ നിർമ്മിച്ച് നൽകിയ മൂന്ന് വീടുകളുടെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു.

കുട്ട്യാൻകുന്നിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കനിവ് ഭവന പദ്ധതിയുടെ ഭാഗമായി കുട്ട്യാൻകുന്നിൽ 11 സെൻറിലാണ് മൂന്ന് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

മയ്യിൽ സെൻട്രൽ ജമാഅത്ത് ഖത്തീബ് ഹാരിസ് അൽ അസ്ഹരി പ്രാർത്ഥന നടത്തി. ചടങ്ങിൽ പ്രമുഖ വ്യവസായി മാമൂട്ടി മക്ക, ചെയർമാൻ കെ.പി അബ്ദുൽ അസീസ് ഹാജി, അറഫ നാസർ എന്നിവരെ ആദരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog