കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 16 April 2022

കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍്റെ വികസന ക്ഷേമ കാര്യങ്ങളിള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള രൂപീകരണം മുതല്‍ നാടിന് നന്‍മ വരരുത് എന്നാഗ്രഹിക്കുന്നവരാണ് വലത് പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒന്നും നടക്കരുത് എന്നാണ് ഇപ്പോഴുള്ള പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച്‌ നില്‍ക്കേണ്ടവരല്ല മലയാളികളെന്നും നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ എതിര്‍ക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും കെ റെയിലിന് ഭൂമി വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog