കനകത്തിടം സാമന്ത ക്ഷത്രിയ തറവാടിന്റെ കാരണവരായി ദത്തൻ വാഴുന്നവരെ അരിയിട്ട് വാഴ്ച നടത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 24 April 2022

കനകത്തിടം സാമന്ത ക്ഷത്രിയ തറവാടിന്റെ കാരണവരായി ദത്തൻ വാഴുന്നവരെ അരിയിട്ട് വാഴ്ച നടത്തി.

അരിയിട്ട് വാഴ്ച നടത്തി 

ഇരിട്ടി: കനകത്തിടം സാമന്ത ക്ഷത്രിയ തറവാടിന്റെ കാരണവരായി ദത്തൻ വാഴുന്നവരെ അരിയിട്ട് വാഴ്ച നടത്തി. തറവാട്ട് കരണവരായിരുന്ന സനാതനൻ വാഴുന്നവർ കഴിഞ്ഞമാസം അന്തരിച്ചിരുന്നു. 
അയ്യപ്പൻ കാവിലെ തറവാടിന്റെ ആരൂഢ മന്ദിരത്തിൽ ചേർന്ന കുടുംബസംഗമത്തിൽ കനകത്തിടം ട്രസ്റ്റ് പ്രസിഡന്റ് കെ. വസന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. വിനോദിനി അക്കമ്മ ദത്തൻ വാഴുന്നവരെ പൊന്നാട അണിയിച്ചു. മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം, ആറളം വേട്ടക്കൊരുമകൻ ക്ഷേത്രം, അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രം, പാലയാട് ശിവക്ഷേത്രം, വട്ട്യറ കൊട്ടത്തലച്ചി കാവ്, കളരി ദേവസ്വം എന്നിവയുടെ പാരമ്പര്യ ട്രസ്റ്റിയും കനകത്തിടം കരണവരാണ്. കെ. കുഞ്ഞിമാധവൻ, ചെങ്ങാട് ശങ്കരൻ നമ്പ്യാർ, കെ. മാധവൻ മാസ്റ്റർ ചൂളിയാട്, കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog