നിർമാണം പൂർത്തിയാകുന്ന തലശേരി – മാഹി ബൈപാസിൽ ആദ്യം പണിത ചിറക്കുനിയിലെ അടിപ്പാതയിൽ എട്ട് യുവചിത്രകാരികൾ ചേർന്ന് ഒരുക്കിയ ഏഴഴകുള്ള ത്രിമാനചിത്രങ്ങൾ നാടിൻ്റെ മനം കവരുന്നു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

നിർമാണം പൂർത്തിയാകുന്ന തലശേരി – മാഹി ബൈപാസിൽ ആദ്യം പണിത ചിറക്കുനിയിലെ അടിപ്പാതയിൽ എട്ട് യുവചിത്രകാരികൾ ചേർന്ന് ഒരുക്കിയ ഏഴഴകുള്ള ത്രിമാനചിത്രങ്ങൾ നാടിൻ്റെ മനം കവരുന്നു.

മാഹി ബൈപാസിൽ പാലയാട്ടെ അടിപ്പാതയിലൂടെ ചിത്രകാരികൾ വിമാനം പറത്തി :നിറങ്ങളിൽ നീരാടിയ ത്രിമാന കാഴ്ചയുള്ള വിമാനപ്രതിബിംബം ഇനി ഇവിടെ നിത്യവിസ്മയം.


തലശ്ശേരി : നിർമാണം പൂർത്തിയാകുന്ന തലശേരി – മാഹി ബൈപാസിൽ ആദ്യം പണിത ചിറക്കുനിയിലെ അടിപ്പാതയിൽ എട്ട് യുവചിത്രകാരികൾ ചേർന്ന് ഒരുക്കിയ ഏഴഴകുള്ള ത്രിമാനചിത്രങ്ങൾ നാടിൻ്റെ മനം കവരുന്നു.


നീലാകാശത്തിലൂടെ പറന്നുയരുന്ന വിമാനവും ഇരുവശത്തും പല പ്രായത്തിലും വേഷത്തിലുമുള്ള മനുഷ്യരും തെളിയുന്ന ആർട്ട്‌വാൾ അടിപ്പാതയിലൂടെ കടന്നുപോവുന്നവർക്ക് വേറിട്ട ദൃശ്യാനുഭവമാവുകയാണ്. റോഡിന്റെ രണ്ടുവശങ്ങളിലെ ചുവരുകളെ ബന്ധിപ്പിക്കുന്ന മുകളിലുള്ള അടിച്ചുമരിലാണ് പറക്കുന്ന വിമാനത്തിൻ്റെ ത്രിമാനചിത്ര കൌതുകമുള്ളത് -തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിൽ മിന്നി മറയുന്ന കാഴ്‌ചപോലെ വഴി യാത്രികർക്ക് അത്ഭുത ദൃശ്യമായി ആർട്ട്‌വാൾ മാറുന്നുണ്ട്‌. തിരുവനന്തപുരത്തെ മ്യൂസിയം ആർട്ട് സയൻസാണ് ചുമർചിത്ര രചനക്ക് നേതൃത്വം നൽകിയത് – കേളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കെ അഖിനു, ഒ പി അക്ഷയ, അംബിക പ്രകാശ്‌, അനൂപ കെ ജേക്കബ്, ആലിസ് മഹാമുദ്ര, ബി മഞ്ജു, എസ് എം രേഷ്മ, തുഷാര ബാലകൃഷ്ണൻ എന്നീ ചിത്രകാരികൾ ചിറക്കുനിയിൽ വാടകവീടെടുത്ത് രണ്ടാഴ്ചയോളം താമസിച്ചാണ് ജീവൻ തുടിക്കുന്ന വർണ്ണ ചിത്രകൂടാരം ഒരുക്കിയത് -. ചിത്രകാരികളെല്ലാം ഇന്ന് തിരിച്ചു പോയി – കെ.പി.അജയ് , രതീഷ്‌കുമാർ എന്നിവരാണ് ഇവർക്ക് സങ്കേതിക സഹായം നൽകിയത്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog