കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎം പാര്‍ട്ടിക്ക് ആശംസ നേര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി


കണ്ണൂര്‍: കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മിന് ആശ്വാസമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശംസ. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആശംസകള്‍ നേര്‍ന്നത്. എം.എ.ബേബി, ആശംസാ സന്ദേശം പാര്‍ട്ടി കോണ്‍ഗ്രസില്‍ വായിച്ചു. പാര്‍ട്ടി സമ്മേളനത്തിന്റെ തുടക്കത്തില്‍ ചൈനയെ പ്രശംസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം.

Read Also :കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകർക്കാനാവില്ല: കെ സുരേന്ദ്രൻ

‘ചിലിയില്‍ ഇടതുപക്ഷം നേടിയ വിജയം ആവേശം പകരുന്നതാണ്. ചൈനയ്ക്കെതിരെയാണ് ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം നീങ്ങുന്നത്. യുക്രെയ്നും റഷ്യയും തമ്മില്‍ യുദ്ധമുണ്ടാകാന്‍ കാരണം അമേരിക്കയാണ്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വലിയ സങ്കീര്‍ണത ഉണ്ടാക്കും. ലാറ്റിനമേരിക്കയില്‍ ഉള്‍പ്പെടെ, ഇടതുപക്ഷം തിരിച്ചുവന്നിരിക്കുകയാണ്. നിലവിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ’, യെച്ചൂരി അവകാശപ്പെട്ടു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog