ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു


ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

ഇരിട്ടി: ആറളം ഏച്ചില്ലത്ത്   ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു. എടൂരിലെ വടവതി ഗിരീഷ് (ഗിരി 53 )ആണ്  മരിച്ചത്.  ഏച്ചില്ലത്തുള്ള സ്വന്തം  പറമ്പിൽ കാട് വെട്ടി തെളിക്കാൻ എത്തിയതായിരുന്നു ഗിരീഷ്.  നേരം വൈകിയിട്ടും കാണാതായപ്പോൾ  വീട്ടുകാർ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഏച്ചിലത്ത് എത്തിയപ്പോഴാണ് വാഹനം മറിഞ്ഞ് കിടക്കുന്നതും സമീപത്ത് ഗിരീഷ് കിടക്കുന്നതും കണ്ടത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആൾ താമസമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നതിനാൽ  മണിക്കൂറുകളോളം ഗിരീഷ് വാഹനത്തിനരികിൽ പരിക്കേറ്റ് കിടന്നിരുന്നു എന്നാണ് നിഗമനം. എടൂർ പഴയ പോസ്റ്റോഫീസിന് സമീപം വ്യാപരി ആയ ഗിരീഷ്  അടുത്ത കാലത്താണ്  ഏച്ചിലത്ത് സ്ഥലം വാങ്ങിയത്.എടപ്പുഴയിലെ പരേതനായ വടവതി ശ്രീധരന്റെയും വിമലയുടെയും മകനാണ്.    ഭാര്യ: സ്നേഹ. മക്കൾ:  സിദ്ധാർത്ഥ്, സാന്ദ്ര. സഹോദരങ്ങൾ: സതി, ഹരീഷ്, വിനോദ് (അദ്ധ്യാപകൻ, പാല ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ), സുനിത.  മൃദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog