കൊലക്കേസ് പ്രതിയെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 24 April 2022

കൊലക്കേസ് പ്രതിയെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ട്.
കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ വെള്ളിയാഴ്ചയാണ് പോലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം പറഞ്ഞിരുന്നു. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൻ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരൊന്നും ജീവിതത്തിൽ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി.പണ്ടു മുതലെ സിപിഐഎം ആണ്. അതിൽ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും അച്ഛൻ രാജൻ പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog