വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പതിവിനും മുന്‍പേ പൂത്തു; ‘കണികൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ല…’ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 April 2022

വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പതിവിനും മുന്‍പേ പൂത്തു; ‘കണികൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ല…’

വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പതിവിനും മുന്‍പേ പൂത്തു; ‘കണികൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ല…’


പാലക്കുന്ന് : കാര്‍ഷികോത്സവമായ വിഷുവിന്റെ വരവേല്‍പ്പിനായി പതിവിലും നേരത്തേയാണ് ഇക്കുറി കണിക്കൊന്നകള്‍ പൂവിട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കണിക്കൊന്ന പൂത്തു നില്‍ക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു.

വിഷുവിന് കണിവെക്കാന്‍ കൊന്നപ്പൂക്കളെ തേടി പോകാത്തവരില്ല.ശരാശരി 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ കൊന്നവൃക്ഷം വളരാറുണ്ട്. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നാഗത്തറയിലെ കൊന്നമരത്തിന് ഇത്രയും ഉയരമുണ്ട്. കുലയായി താഴേക്ക് തൂങ്ങികിടക്കുന്ന മഞ്ഞപ്പൂക്കളുടെ അതുല്യമായ കാഴ്ച പ്രത്യക്ഷത്തില്‍ ഇവിടെ ആരുടേയും ശ്രദ്ധയില്‍ പെടാറില്ല.നടപ്പന്തലിനും ഏറെ മുകളിലാണിത്. അതിന്റെ ഭംഗി ആസ്വദിക്കാന്‍ തൊട്ടടുത്ത റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കയറേണ്ടിവരും. വിഷുവിന് തലേന്നാല്‍ വഴിയോരങ്ങളിലും കൊന്നപ്പൂക്കള്‍ വില്പനക്കായി എല്ലാ വര്‍ഷവും എത്താറുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog