കണ്ണൂർ പോലീസ് ടർഫ് ഉദ്ഘാടനം ചെയ്തു,എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

കണ്ണൂർ പോലീസ് ടർഫ് ഉദ്ഘാടനം ചെയ്തു,എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

കണ്ണൂർ പോലീസ് ടർഫ് ഉദ്ഘാടനം ചെയ്തു,എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി


കണ്ണൂർ: എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന സർക്കാർ നയം മുൻനിർത്തി നിലവിൽ കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തിരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1.68 കോടി രൂപ ചെലവിൽ കേരള പോലീസ് കണ്ണൂർ പോലീസ് മൈതാനിയിൽ സജ്ജീകരിച്ച പോലീസ് ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവത്കരിച്ച പോലീസ് മൈതാനി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫുട്ബാൾ രംഗത്ത് കണ്ണൂരിന്റെ പാരമ്പര്യം എടുത്തുപറയേണ്ടതാണ്. എല്ലാവർക്കും ഉപയോഗിക്കാവുന്ന ടർഫാണ് ഇവിടെ സജ്ജമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യായാമത്തിനും കായികോല്ലാസത്തിനും ഇതുപോലുള്ള സൗകര്യങ്ങൾ നാട്ടിൽ എല്ലായിടത്തും ഒരുക്കും. കുട്ടികൾക്ക് കളിക്കാൻ ഇടം ചുരുങ്ങി വരികയാണ്. അതിനാൽ കൂടുതൽ കളിക്കളങ്ങളും പൊതുസ്ഥലങ്ങളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പി പി ദിവ്യ, കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കണ്ണൂർ ഡി ഐ ജി രാഹുൽ ആർ നായർ, കേരള പോലീസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിൻറ് സെക്രട്ടറി കെ രാകേഷ്, ജില്ലാ വൈസ് പ്രസിഡൻറ് കെ സി സുകേഷ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog