കണ്ണൂരിൽ കിഡ്നി കെയർ ഹെൽപ് ഡെസ്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ കിഡ്നി കെയർ ഹെൽപ് ഡെസ്ക്

കണ്ണൂർ:വൃക്കരോഗികൾക്കും വൃക്ക മാറ്റിവച്ചവർക്കും സഹായങ്ങൾ ചെയ്യുന്നതിനായി കിഡ്നി കെയർ കേരളയുടെ നേതൃത്വത്തിൽ കിഡ്നി കെയർ ഹെൽപ് ഡെസ്ക് രൂപവത്കരിക്കുന്നു. ഇതിനു മുന്നോടിയായി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ യോഗം ചേർന്നു.കിഡ്നി കെയർ കേരള ചെയർമാൻ പി.പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കിഡ്നി കെയർ കേരള ജനറൽ സെക്രട്ടറി ജെ.എസ്.സുനിൽ അധ്യക്ഷനായി.

കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,പറശ്ശിനിക്കടവ് ആയുർവേദ കോളേജ് സൂപ്രണ്ട് കെ.അനിൽകുമാർ, പി. അബ്ദുൾ മുനീർ,കെ. ജയരാജൻ, കെ.വി. ജയറാം,എന്നിവർ സംസാരിച്ചു. രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും നിർധനരുമായ എട്ട് പേർക്ക് കിഡ്നി കെയർ കേരളയുടെ നേതൃത്വത്തിൽ സഹായധനം വിതരണം ചെയ്തു.കെ. പ്രീതയ്ക്ക് സഹായം കൈമാറി കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha