യൂത്ത് കോൺഗ്രസ്‌ കണ്ണവം കോളനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിവാസി മേഖലയിലെ കുട്ടികൾക്കായി സൗജന്യ വോളിബോൾ പരിശീലനം ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

യൂത്ത് കോൺഗ്രസ്‌ കണ്ണവം കോളനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിവാസി മേഖലയിലെ കുട്ടികൾക്കായി സൗജന്യ വോളിബോൾ പരിശീലനം ആരംഭിച്ചു 

യൂത്ത് കോൺഗ്രസ്‌ കണ്ണവം കോളനി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വോളിബോൾ പരിശീലനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം റോബർട്ട് വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്തു.വി. വിനീത് കുമാർ അധ്യക്ഷത വഹിച്ചു.

ആദിവാസി മേഖലയിലെ100 ലധികം വരുന്ന കുട്ടികൾക്കാണ് ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ വോളിബോൾ പരിശീലനം നൽകുന്നത്.9 വയസ്സ് മുതൽ 17 വയ്യസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.കായികാധ്യാപകനും റഫറിയുമായ സനൽ പൂളക്കുറ്റിയുടെ നേതൃത്വത്തിൽ ആണ് പരിശീലനം.യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജന. സെക്രട്ടറി എൻ. ബി. അരുൺ,ഇ. പ്രഭാകരൻ,കെ. കെ. അനന്തൻ,ബിനു പാറായി,സന്തോഷ്‌ കൈതച്ചാൽ,വി. പി. രാഹുൽ, എ. സി. ജാനു,ദിപിൻ, ആനന്ദൻ,ബാബു ചന്ദ്രോത്ത് എന്നിവർ പ്രസംഗിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha